പൂനെ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ ശിവാജിറാവു പാട്ടീൽ നിലങ്കേക്കർ അന്തരിച്ചു. പുനെയിലെ സ്വകാര്യ ആശുപത്രിയിൽ ശാരീരിക ആസ്വാസ്ഥ്യത്തെ തുടർന്നാണ് അന്ത്യം. 89 വയസ്സായിരുന്നു. അദ്ദേഹത്തിന് അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
നിലങ്കേക്കർ, 1985 ജൂൺ മുതൽ 1986 മാർച്ച് വരെ മഹാരാഷ്ട്ര മുഖ്യമന്തിയായിരുന്നു. വഞ്ചന ആരോപണത്തെത്തുടർന്ന് ബോംബെ ഹൈക്കോടതി അദ്ദേഹത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുകയും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം സ്ഥാനമൊഴിയുകയും ചെയ്തു.