ബെംഗളൂരു: സംസ്ഥാനത്തെ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കർണാടക മുൻ മന്ത്രിയുടെ മകനെ കേന്ദ്ര ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തു. മുൻ മന്ത്രി രുദ്രപ്പാ ലമാനിയുടെ മകൻ ദർശൻ ലമാനിയാണ് അറസ്റ്റിലായത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് ഇയാളെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയത്. എന്നാൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രക്ഷപ്പെട്ട പ്രതിയെയും ഗോവയിൽവച്ച് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മയക്കുമരുന്ന് റാക്കറ്റുമായി ബന്ധം; കര്‍ണാടകയില്‍ മുൻ മന്ത്രിയുടെ മകൻ അറസ്റ്റിൽ - കേന്ദ്ര ക്രൈംബ്രാഞ്ച്
മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് മുൻ മന്ത്രി രുദ്രപ്പ ലമാനിയുടെ മകനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. കേസിലെ മറ്റ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്.