ഹൈദരാബാദ്:കൊവിഡിനെ തുടർന്ന് ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് നിർബന്ധിത കുടിയേറ്റം താൽക്കാലികമായി നിർത്തലാക്കണമെന്നും എല്ലാ കുടിയേറ്റക്കാരുടെയും മനുഷ്യാവകാശങ്ങൾ അവരുടെ സ്ഥാനം പരിഗണിക്കാതെ നടപ്പിലാക്കണമെന്നും ഐക്യരാഷ്ട്രസഭ നെറ്റ്‌വർക്ക് ഓൺ മൈഗ്രേഷൻ ആവശ്യപ്പെട്ടു. അതിർത്തികൾ അടക്കുന്നതും സഞ്ചാര സ്വാതന്ത്യം നിയന്ത്രിക്കുന്നതും വിവേചനരഹിതവും പൊതുജനാരോഗ്യം കൈവരിക്കുന്നതിന് ആനുപാതികവുമായ രീതിയിൽ നടപ്പാക്കണമെന്നും ഐക്യരാഷ്ട്രസഭ നെറ്റ്‌വർക്ക് ഓൺ മൈഗ്രേഷൻ പറഞ്ഞു.
നിർബന്ധിത കുടിയേറ്റം ആരോഗ്യ പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ, ജന സമൂഹങ്ങൾ എന്നിവരുടെ ആരോഗ്യ സംവിധാനത്തെ അപകടത്തിലാക്കാൻ ഇടയുണ്ടെന്നും കൂടാതെ ഇത് രാജ്യങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും പറയുന്നു. കുടിയേറ്റക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് നിരവധി രാജ്യങ്ങൾ കൊവിഡ് പ്രതിരോധം ആരംഭിച്ചു കഴിഞ്ഞു. വിസ, വർക്ക് പെർമിറ്റ് എക്സ്റ്റൻഷനുകൾ, ഇമിഗ്രേഷൻ തടങ്കലിൽ നിന്ന് ആളുകളെ മോചിപ്പിക്കുക തുടങ്ങിയ നടപടികൾ വിവിധ രാജ്യങ്ങൾ സ്വീകരിച്ചു.