ETV Bharat / bharat

പഠിക്കാൻ മിടുക്കിയായതില്‍ അസൂയ: എട്ടാംക്ലാസ് വിദ്യാർഥിനിയെ സ്കൂളില്‍ ബലാത്സംഗം ചെയ്തു - raped-by-cousins-and-teacher

എല്ലാ പരീക്ഷയ്ക്കും ഒന്നാമത് എത്തുന്നതിലെ അസൂയയാണ് ഇത്തരമൊരു പ്രവൃത്തിക്ക് കാരണമെന്ന് പൊലീസ്

എട്ടാംക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു
author img

By

Published : Jun 30, 2019, 2:21 PM IST

ലഖ്നൗ: പഠനത്തില്‍ മികവ് പുലർത്തിയ വിദ്യാർഥിനിയെ ബന്ധുക്കളായ വിദ്യാർഥികൾ സ്കൂൾ കാമ്പസില്‍ ബലാത്സംഗം ചെയ്തതായി പരാതി. ഉത്തർപ്രദേശിലെ സീതാപൂരില്‍ സർക്കാർ സ്‌കൂൾ കാമ്പസിലാണ് സംഭവം. എട്ടാംക്ളാസ് വിദ്യാർഥിനിയെ മയക്കുമരുന്ന് നല്‍കിയ ശേഷം പല തവണ ബലാത്സംഗം ചെയ്തു.

കഴിഞ്ഞ രണ്ട് വർഷമായി നടക്കുന്ന സംഭവത്തിന് അദ്ധ്യാപകനും കൂട്ടുനിന്നതായി സൂചനയുണ്ട്. ഓരോ തവണയും ബലാത്സംഗം നടത്തുന്നത് അഞ്ചംഗ സംഘം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഇതില്‍ ചില വീഡിയോ ക്ലിപ്പുകൾ വെള്ളിയാഴ്ച പെൺകുട്ടിയുടെ കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടർന്ന് രക്ഷിതാക്കളുടെ പരാതി പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൂട്ടുകുടുംബമായി കഴിയുന്ന കുട്ടികൾ ഉച്ചഭക്ഷണത്തിനിടെ മയക്കുമരുന്ന് നല്‍കിയ ശേഷമാണ് ബലാത്സംഗം ചെയ്തിരുന്നത്. ക്ലാസില്‍ എല്ലാ പരീക്ഷയ്ക്കും ഒന്നാമത് എത്തുന്നതിലെ അസൂയയാണ് ഇത്തരമൊരു പ്രവൃത്തിക്ക് കാരണമെന്ന് സീതാപൂർ പൊലീസ് സൂപ്രണ്ട് പറഞ്ഞു.

Intro:Body:

പഠിക്കാൻ മിടുക്കിയായതില്‍ അസൂയ: എട്ടാംക്ലാസ് വിദ്യാർഥിനിയെ സ്കൂളില്‍ ബലാത്സംഗം ചെയ്തു

ലഖ്നൗ: പഠനത്തില്‍ മികവ് പുലർത്തിയ വിദ്യാർഥിനിയെ ബന്ധുക്കളായ വിദ്യാർഥികൾ സ്കൂൾ കാമ്പസില്‍ ബലാത്സംഗം ചെയ്തതായി പരാതി. ഉത്തർപ്രദേശിലെ സീതാപൂരില്‍ സർക്കാർ സ്‌കൂൾ കാമ്പസിലാണ് സംഭവം. എട്ടാംക്ളാസ് വിദ്യാർഥിനിയെ മയക്കുമരുന്ന് നല്‍കിയ ശേഷം പല തവണ ബലാത്സംഗം ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി നടക്കുന്ന സംഭവത്തിന് അദ്ധ്യാപകനും കൂട്ടുനിന്നതായി സൂചനയുണ്ട്. ഓരോ തവണയും ബലാത്സംഗം നടത്തുന്നത് അഞ്ചംഗ സംഘം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഇതില്‍ ചില വീഡിയോ ക്ലിപ്പുകൾ വെള്ളിയാഴ്ച പെൺകുട്ടിയുടെ കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടർന്ന് രക്ഷിതാക്കളുടെ പരാതി പ്രകാരം കേസെടുക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൂട്ടുകുടുംബമായി കഴിയുന്ന കുട്ടികൾ ഉച്ചഭക്ഷണത്തിനിടെ മയക്കുമരുന്ന് നല്‍കിയ ശേഷമാണ് ബലാത്സംഗം ചെയ്തിരുന്നത്. ക്ലാസില്‍ എല്ലാ പരീക്ഷയ്ക്കും ഒന്നാമത് എത്തുന്നതിലെ അസൂയയാണ് ഇത്തരമൊരു പ്രവൃത്തിക്ക് കാരണമെന്ന് സീതാപൂർ പൊലീസ് സൂപ്രണ്ട് പറഞ്ഞു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.