മുംബൈ: ജനിതകമാറ്റം സംഭവിച്ച പുതിയ കൊവിഡ് വൈറസിനെതിരെയും മുദ്രവാക്യവുമായി കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെ. ''ഗോ കൊറോണ, ഗോ'' എന്നതിന് പകരം ''നോ കൊറോണ" എന്നാണ് പുതിയ മുദ്രാവാക്യത്തിൽ പറയുന്നത്.
ഫെബ്രുവരിയിൽ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ വച്ച് നടന്ന പ്രാർഥനായോഗത്തിൽ ഒരു ചൈനീസ് നയതന്ത്രജ്ഞനും ബുദ്ധ സന്യാസിമാരും അത്താവലെയും ചേർന്ന് "ഗോ കൊറോണ, ഗോ കൊറോണ" എന്ന് ഉരുവിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ മാസം അത്താവലെയും കൊവിഡ് ബാധിച്ച് പത്ത് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞിരുന്നു.