ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക പാക്കേജിന്‍റെ നാലാം ഭാഗം ഇന്ന് വൈകിട്ട് നാലു മണിക്ക് പ്രഖ്യാപിക്കും.
സാമ്പത്തിക പാക്കേജിന്‍റെ മൂന്നാമത്തെ ഭാഗത്തിൽ നടത്തിയ പ്രഖ്യാപനങ്ങൾ:
ഫാം-ഗേറ്റി ഇൻഫ്രാക്കായി ഒരു ലക്ഷം കോടി രൂപ നൽകുന്ന കാര്‍ഷിക മേഖല അടിസ്ഥാന സൗകര്യങ്ങളുടെ ഫണ്ട് രൂപികരിച്ചു
സൂക്ഷ്‌മ ഭക്ഷ്യ സംരംഭങ്ങള്‍ക്കായി പതിനായിരം കോടി രൂപയുടെ പദ്ധതി
പ്രധാനമന്ത്രിയുടെ മത്സ്യ സമ്പാദ യോജനയുടെ കീഴിൽ മത്സ്യബന്ധന തൊഴിലാളികൾക്ക് 20,000 കോടി രൂപ
മൃഗസംരക്ഷണത്തിന് 15,000 കോടി രൂപ
ഔഷധസസ്യ കൃഷിക്ക് പ്രോത്സാഹനമായി 4,000 കോടി രൂപ
തേനീച്ച വളർത്തൽ സംരംഭങ്ങൾക്ക് 500 കോടി രൂപ
കാർഷിക മേഖലയിൽ മൂന്ന് പ്രധാന ഭരണവും ഭരണ പരിഷ്‌കാരങ്ങളും
അവശ്യ സാധന നിയമം ഭേദഗതി ചെയ്യും
കേന്ദ്ര കാർഷിക ഉൽപാദന മാർക്കറ്റ് കമ്മിറ്റി നിയമം നടപ്പിലാക്കും
കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായവിലയും ഗുണനിലവാരവും ഉറപ്പാക്കും
രണ്ടാം സാമ്പത്തിക പാക്കേജിൽ നടത്തിയ പ്രഖ്യാപനങ്ങൾ:
അടുത്ത രണ്ട് മാസത്തേക്ക് അതിഥി തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുക. 2021 മാർച്ച് മാസത്തോടെ 'ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്' എന്നത് നടപ്പിലാക്കും
50 ലക്ഷം തെരുവ് കച്ചവടക്കാർക്ക് വായ്‌പാ സൗകര്യം നൽകുന്നതിനായി 5,000 കോടി രൂപയുടെ ദ്രവ്യ വ്യവസ്ഥ.
മധ്യ വർഗ കുടുംബങ്ങളിലെ കുറഞ്ഞ വരുമാന വിഭാഗത്തിലുള്ളവർക്ക് ആറ് ലക്ഷം മുതൽ 18 ലക്ഷം വരെ വാർഷിക വരുമാനമുള്ള 2017 മെയ് മാസത്തിലെ ധനസഹായ പദ്ധതി 2021 മാർച്ച് 31 വരെ നീട്ടും. കേന്ദ്ര ധനമന്ത്രി സാമ്പത്തിക പാക്കേജിന്‍റെ ആദ്യ ഘട്ടത്തിൽ നടത്തിയ പ്രഖ്യാപനത്തിൽ 5.94 ലക്ഷം കോടി രൂപയുടെ പദ്ധതി പുറത്തിറക്കിയിരുന്നു. ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് ഊന്നൽ നൽകിയായിരുന്നു ഒന്നാമത്തെ പാക്കേജ്.