ETV Bharat / bharat

ഇന്ത്യന്‍ എയര്‍ സ്‌പേയ്‌സ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് നിര്‍മല സീതാരാമന്‍ - asing of restrictions on utilisation of Indian air space

സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിനായി ആദ്യ ഘട്ടത്തില്‍ ആറ് വിമാനത്താവളങ്ങള്‍ ലേലം ചെയ്യും

Aviation  FM announces easing of restrictions on utilisation of Indian air space  Restrictions on utilisation of Indian air space eased: Sitharaman  ഇന്ത്യന്‍ എയര്‍ സ്‌പേയ്‌സ്  നിര്‍മല സീതാരാമന്‍  ഇന്ത്യന്‍ എയര്‍ സ്‌പേയ്‌സ് നിയന്ത്രണങ്ങള്‍  സ്വകാര്യ മേഖല  asing of restrictions on utilisation of Indian air space  Indian air space
ഇന്ത്യന്‍ എയര്‍ സ്‌പേയ്‌സ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് നിര്‍മല സീതാരാമന്‍
author img

By

Published : May 16, 2020, 7:31 PM IST

ന്യൂഡല്‍ഹി: സാമ്പത്തിക ഉത്തേജക പാക്കേജിന്‍റെ നാലാം ഘട്ട പ്രഖ്യാപനത്തില്‍ രാജ്യത്തെ എയര്‍ സ്‌പേയ്‌സ്‌ ഉപയോഗിക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതിലൂടെ വ്യോമ മേഖലക്ക് പ്രതിവര്‍ഷം 1000 കോടി രൂപയുടെ വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നും ധനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ 60 ശതമാനം എയര്‍ സ്‌പേയ്‌സുകളാണ് യാത്രാ സര്‍വീസുകള്‍ക്ക് ലഭ്യമായിട്ടുള്ളത്. പരമാവധി എയര്‍ സ്‌പേയ്‌സുകളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതോടെ ഇന്ധന ഉപയോഗവും സമയവും ലാഭിക്കാമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിനായി ആദ്യ ഘട്ടത്തില്‍ ആറ് വിമാനത്താവളങ്ങള്‍ ലേലം ചെയ്യും. രണ്ടാം ഘട്ടത്തില്‍ ആറ് വിമാനത്താവളങ്ങള്‍ കൂടി ലേലം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇതിലൂടെ 13,000 കോടി വരുമാനമാണ് പ്രതീക്ഷിക്കുന്നത്. വിമാന പരിപാലനം, അറ്റകുറ്റപ്പണി എന്നിവയ്ക്കുള്ള നികുതി വ്യവസ്ഥ യുക്തിസഹമാണെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.