പട്‌ന (ബിഹാർ) : തുടർച്ചയായ മഴയെത്തുടർന്ന് ജനജീവിതം ദുസഹമായ ബീഹാറില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 19 സംഘങ്ങളെ പുതുതായി നിയോഗിച്ചു. 29 പേര്‍ മരിച്ചതായി ദുരന്ത നിവാരണ സേന അതോറിറ്റി അറിയിച്ചു.
പട്‌നയുടെ താഴ്‌ന്ന പ്രദേശങ്ങളില്‍ നിന്ന് 253 പേരെയാണ് ഇതുവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ഏതാനും ദിവസങ്ങായി തുടരുന്ന മഴയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്. 19 പേര്‍ മരിച്ചതായാണ് ഇതുവരെയുള്ള കണക്ക് . 4945 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്.
ബീഹാറിലേക്കുള്ള നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടിട്ടുണ്ട്. ബീഹാറിന് പുറമേ, ഉത്തരാഖണ്ഡ്, ജമ്മു കശ്‌മീര്‍, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത മഴയില്‍ നിരവധി മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഉത്തർപ്രദേശിൽ 14 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. റെക്കോഡ് മഴയാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളിലും കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രളയത്തിലകപ്പെട്ടവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നതിന് ബിഹാര്‍ സര്‍ക്കാര്‍ ഇന്ത്യന്‍ നാവിക സേനയോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.