അഗർത്തല: ത്രിപുരയുടെ തലസ്ഥാന നഗരമായ അഗർത്തലയിൽ പാവപ്പെട്ടവർക്ക് വേണ്ടി നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി തറക്കല്ലിട്ടു.
ആയിരം പാർപ്പിടങ്ങളാണ് സമുച്ചയത്തിൽ ഉണ്ടാകുക. മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബും വീഡിയോ കോൺഫറൻസിംഗിലൂടെ ചടങ്ങിൽ പങ്കെടുത്തു. പണക്കാർക്ക് പോലും താങ്ങാൻ പറ്റാത്തത്ര സൗകര്യങ്ങളിൽ സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് താമസിക്കാൻ അവസരം ലഭിക്കുമെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.