ജയ്‌പൂർ: രാജസ്ഥാനിൽ രണ്ടിടങ്ങളിലായി അഞ്ച് പേർ മുങ്ങി മരിച്ചു. ബാർമർ ജില്ലയിൽ രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമടക്കം മൂന്ന് പേർ കുളത്തിൽ മുങ്ങി മരിച്ചു. കുളിക്കുന്നതിനിടെ കാൽതെറ്റി കുളത്തിൽ വീണ സഹോദരന്മാരെ രക്ഷിക്കാൻ പെൺകുട്ടിയും കുളത്തിലേക്ക് ചാടുകയായിരുന്നു. രണറാം(15), ജസാറാം(13), ഗുദ്ദി(18) എന്നിവരാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ക്ഷേത്രത്തിൽ നിന്ന് മടങ്ങിവരുന്നതിനിടെ കുളത്തിൽ ബൈക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. അജ്‌മീറിൽ ഞായറാഴ്‌ചയാണ് സംഭവം നടന്നത്. സോമു (26), പ്രദീപ് സിങ് (25) എന്നിവരാണ് മരിച്ചത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാജസ്ഥാനിൽ അഞ്ച് പേർ മുങ്ങി മരിച്ചു
ബാർമർ ജില്ലയിൽ രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമടക്കം മൂന്ന് പേരും, അജ്‌മീറിൽ രണ്ട് സുഹൃത്തുക്കളുമാണ് മുങ്ങിമരിച്ചത്.