ചെന്നൈ: അതിർത്തി കടന്ന് മത്സ്യബന്ധനം നടത്തിയ അഞ്ച് ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ നാവികസേന അറസ്റ്റ് ചെയ്തു. തലൈമന്നർ ദ്വീപിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് രാവിലെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം നടത്തിയത്. ഇവരെ അറസ്റ്റ് ചെയ്ത് ധനുഷ്കോടിയിലേക്ക് കൊണ്ടുവന്നതായി മറൈൻ പൊലീസ് പറഞ്ഞു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് മറൈൻ പൊലീസിന് കൈമാറി.
ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവമാണിത്. ഫെബ്രുവരി 15 ന് ധനുഷ്കോടിയിൽ നിന്ന് മത്സ്യബന്ധനം നടത്തിയ മൂന്ന് ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെ നാവികസേന അറസ്റ്റ് ചെയ്തതിരുന്നു.