ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഓവുചാലു വൃത്തിയാക്കുന്നതിനിടെ അഞ്ചു തൊഴിലാളികള്‍ മരിച്ചു. ചൊവ്വാഴ്ച കൃഷ്ണകോളനിയാലായിരുന്നു സംഭവം. ഡ്രെയിനേജിനുളളില്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ ഏറെ നേരമായിട്ടും കാണാതായതിനെ തുടര്‍ന്ന് അന്വേഷിക്കാനിറങ്ങിയാതായിരുന്നു മറ്റ് നാലുപേരും. തൊഴിലാളികള്‍ സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നില്ല.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യ നാഥ് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ട്രാക്ടര്‍ക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കുമെതിരെ പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു.