ETV Bharat / bharat

അഹമ്മദാബാദിനെ നടുക്കി 48 മണിക്കൂറിനിടെ അഞ്ച് കൊലപാതകങ്ങള്‍ - അഹമ്മദാബാദില്‍ അഞ്ച് കൊലപാതകങ്ങള്‍

ഇതിനോടകം മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. 12 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

five murders in Ahmedabad  murderous city  Meghaninagar murder  Dariapur murder  Sheherkotda murder  Nikol murder news  gujarat crime latest news  അഹമ്മദാബാദില്‍ അഞ്ച് കൊലപാതകങ്ങള്‍  ഗുജറാത്തില്‍ കൊലപാതക പരമ്പര
അഹമ്മദാബാദിനെ നടുക്കി 48 മണിക്കൂറിനിടെ അഞ്ച് കൊലപാതകങ്ങള്‍
author img

By

Published : Aug 15, 2020, 5:46 PM IST

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് കൊലപാതകങ്ങള്‍. നികോള്‍, മേഘാനിനഗര്‍, ദരിയാപൂര്‍, ഗട്ട്‌ലോഡിയ, ഷെഹര്‍കോട്ഡ എന്നിവിടങ്ങളിലാണ് കൊലപാതകങ്ങള്‍ അരങ്ങേറിയത്. വ്യക്തി വൈരാഗ്യവും വാക്ക് തര്‍ക്കവുമാണ് കൊലപാതകങ്ങളിലേക്ക് നയിച്ചത്. ഇതിനോടകം മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. 12 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

നികോളില്‍ ഈ മാസം 12ന് അര്‍ധരാത്രി അംഗ പരിമിതനായ യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി. കൊലക്ക് ശേഷം മൃതദേഹവും പ്രതിയായ കമല്‍ മാര്‍വാഡി കത്തിച്ചു. കൊല്ലപ്പെട്ട മംഗയുടെ രക്തക്കറയുള്ള വീല്‍ചെയര്‍ മൃതദേഹം കുഴിച്ചിട്ടിരുന്ന ഗ്രൗണ്ടില്‍ നിന്ന് കണ്ടെത്തി. തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേ ദിവസം പകല്‍ വെളിച്ചത്തിലായിരുന്നു അടുത്ത കൊലപാതകം. കേതന്‍ ദീക്ഷിത്തെന്ന യുവാവ് മേഘാനിനഗറിലെ പൊതുസ്ഥലത്ത് വച്ച് കൊല്ലപ്പെട്ടു. വാക്ക് തര്‍ക്കത്തിനൊടുവില്‍ സുഹൃത്തായ തേജസാണ് യുവാവിനെ കത്തി കൊണ്ട് കുത്തി കൊന്നത്. പ്രതി ഒളിവിലാണ്.

ഈ മാസം 14ന് പണമിടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടുത്ത കൊലപാതകത്തിലേക്ക് നയിച്ചത്. രാത്രി 10 മണിയോടെ അഷറഫ് ഖാനാണ് ദരിയാപൂറില്‍ കൊല്ലപ്പെട്ടത്. കടം നല്‍കിയ പണം തിരികെ വാങ്ങാനെത്തിയ അഷറഫിനേയും സുഹൃത്തിനേയും അക്രമി കത്തി കൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു.സുഹൃത്ത് പരിക്കേറ്റ് ചികിത്സയിലാണ്. പ്രതിയായ സാജിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗട്ട്‌ലോഡിയ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അംഗപരിമിതനായ നിഖില്‍ സൂര്യവംശിയാണ് കൊല്ലപ്പെട്ടത്. മേമ്‌നാനഗറിലെ ഫ്ലാറ്റില്‍ കഴുത്തില്‍ കയറകൊണ്ട് കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിക്കായി തെരച്ചില്‍ തുടരുകയാണ്. ഷഹര്‍കോട്‌ലയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ട രാജശ്രീയും ഭര്‍ത്താവ് ശൈലേഷും തമ്മിലുണ്ടായ കുടുംബപ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.