ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കൊവിഡ് ബാധിച്ച അഞ്ച് പേര്‍ മരിച്ചു. നാല് പേര്‍ക്ക് മരണ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ തന്നെ രണ്ട് പേര്‍ റോഡപകടത്തില്‍ മരിക്കുകയും ഒരാള്‍ ആത്‌മഹത്യ ചെയ്യുകയുമാണുണ്ടായത്. ഇതോടെ സംസ്ഥാനത്ത് 35 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. പുതുതായി 33 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഉത്തരാഖണ്ഡിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2568 ആയി. ആത്‌മഹത്യ ചെയ്‌ത 33 കാരനും റോഡപകടത്തില്‍ മരിച്ച 17കാരന്‍റെയും സാമ്പിള്‍ ഫലം പോസിറ്റീവാണെന്ന് എയിംസ് ഋഷികേശ് അധികൃതര്‍ അറിയിച്ചു. റോഡപകടത്തില്‍ തന്നെ മരിച്ച 42 വയസുകാരന്‍റെയും കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണ്.
തെഹ്‌രിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചാണ് കൊവിഡ് ബാധിച്ച 35 വയസുകാരിയായ സ്‌ത്രീ മരിച്ചത്. ഡല്‍ഹിയില്‍ നിന്നും അടുത്തിടെ നാട്ടിലെത്തിയതായിരുന്നു ഇവര്‍. ദേവപ്രയാഗിലെ 75 വയസുകാരന് മരണശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പുതുതായി സ്ഥിരീകരിച്ച 33 കേസുകളില്‍ ഡെറാഡൂണില്‍ നിന്നും 10 പേരും, പുരിയില്‍ നിന്ന് 9 പേരും, തെഹ്‌രിയില്‍ നിന്ന് 7 പേരും, ഉദ്ദം സിങ് നഗറില്‍ നിന്ന് 6 പേരും, ഹരിദ്വാറില്‍ നിന്ന് ഒരാളും ഉള്‍പ്പെടുന്നു. നിലവില്‍ 1653 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയില്‍ തുടരുന്നത്.