ലക്‌നൗ: ഓടികൊണ്ടിരുന്ന ശ്രാമിക് പ്രത്യേക ട്രെയിനില്‍ നിന്നും അഞ്ച് പേര്‍ ചാടി. അതിഥി തൊഴിലാളികളുമായി പഞ്ചാബിലെ അമൃത്‌സറില്‍ നിന്നും യുപിയിലെ ഗോഡയിലേക്ക് യാത്രതിരിച്ച ട്രെയിനില്‍ നിന്നാണ് തൊഴിലാളികള്‍ ചാടിയത്. പുലര്‍ച്ചെ അഞ്ച് മണിക്ക് സീതാപൂരിലേക്ക് പ്രവേശിച്ചപ്പോഴാണ് സംഭവം. ട്രെയിനിന്‍റെ വേഗത കുറവായിരുന്നെന്നും ആര്‍ക്കും പരിക്കില്ലെന്നും റെയിവെ അറിയിച്ചു. ഇവരെ പിന്നീട് നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി.
പല സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ മടക്കിയെത്തിക്കുന്നതിന് മെയ് ഒന്ന് മുതലാണ് ശ്രാമിക്ക് പ്രത്യേക ട്രെയിനുകള്‍ ആരംഭിച്ചത്.