ലഖ്നൗ: ഉത്തർപ്രദേശിലെ മീററ്റില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു. ഹരിയാന സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഹരിദ്വാറിൽ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. പൊലീസ് എത്തിയാണ് കാറില്‍ നിന്ന് പരിക്കേറ്റവരെ പുറത്തെടുത്തത്. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ മരിച്ച അഞ്ച് പേരും ഒരേ കമ്പനിയിൽ എഞ്ചിനീയർമാരായി ജോലി ചെയ്യുന്നവാരാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
മീററ്റില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം
ഹരിദ്വാറിൽ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവരുടെ കാറാണ് അപകടത്തില്‍പ്പെട്ടത്
ലഖ്നൗ: ഉത്തർപ്രദേശിലെ മീററ്റില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു. ഹരിയാന സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഹരിദ്വാറിൽ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. പൊലീസ് എത്തിയാണ് കാറില്‍ നിന്ന് പരിക്കേറ്റവരെ പുറത്തെടുത്തത്. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ മരിച്ച അഞ്ച് പേരും ഒരേ കമ്പനിയിൽ എഞ്ചിനീയർമാരായി ജോലി ചെയ്യുന്നവാരാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
https://www.etvbharat.com/english/national/state/uttar-pradesh/five-killed-in-truck-car-collision-in-meerut/na20191109200305596
Conclusion: