മുംബൈ: മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. നാല് പേർ സംഭവസ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിൽവച്ചും മരിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അഞ്ചംഗ സംഘം വാഗണർ കാറിൽ നളസോപാറയിൽ നിന്ന് ഗുജറാത്തിലെ നവസാരിയിലേക്ക് പോവുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.