ETV Bharat / bharat

ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു

ഗോരി നദിയില്‍ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നിരവധി വീടുകൾ ഒഴുകിപ്പോയി

Uttarakhand rains  Uttarakhand floods  Munsyari rains  Munsyari bridge collapse  ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു  കനത്ത മഴ
കനത്ത മഴ
author img

By

Published : Jul 20, 2020, 7:07 AM IST

ഡാർജിലിങ്: ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ പിത്തോറഗഡ് ജില്ലയിലെ ഗോരി നദിയില്‍ ജലനിരപ്പ് ഉയർന്ന് നിരവധി വീടുകൾ ഒഴുകിപ്പോയി. മുൻസാരി ചോരിബാഗർ ഗ്രാമത്തിൽ അഞ്ച് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും കന്നുകാലികള്‍ ഒഴുകിപോകുകയും ചെയ്തു.

ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വീടുകളില്‍ നിന്ന് ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ചതിനാൽ ആളപായമില്ല. മണ്ണിടിച്ചിൽ കാരണം മുൻസാരിയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകള്‍ അടച്ചിരിക്കുകയാണ്.

ഞായറാഴ്ച തുടർച്ചയായി പെയ്ത മഴയെത്തുടർന്ന് മൻസ്യാരി റോഡിലെ മഡ്ഖോട്ടില്‍ പാലത്തിന്‍റെ ഒരു ഭാഗം തകർന്നു. ചമോലി ജില്ലാ ഭരണകൂടത്തിന്‍റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻ‌ഡി‌ആർ‌എഫ്) ടീമുകൾ മണ്ണിടിച്ചിലുണ്ടായ ബദ്രിനാഥ് ഹൈവേ പൂര്‍വസ്ഥിതിയിലാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.