ഭവന്‍നഗര്‍: ഗുജറാത്തിലെ ഭവന്‍നഗറില്‍ കെരി നദിയില്‍ കുളിക്കാനിറങ്ങിയ അഞ്ച് പേര്‍ മരിച്ചു. മൂന്നു പേരെ രക്ഷപെടുത്തി. രത്നപൂര്‍ വില്ലേജിലെ വല്ലഭിപൂരില്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഗരിര്‍ഭായ് സോളങ്കി (45), ഗോപാല്‍ഭായ് സോളങ്കി (18), മഹേഷ്ഭായ് സോളങ്കി (17), നിശാബീന്‍ സോളങ്കി (13) ഭവനഭീന്‍ സോളങ്കി (18) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
നദിയുടെ സമീപത്ത് ജോലി ചെയ്തിരുന്നവര്‍ സംഘം ഉച്ചഭക്ഷണ ശേഷം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. എട്ടു പേരാണ് കുളിക്കാനിറങ്ങിയതെന്ന് പൊലീസ് അറിയിച്ചു. മൂന്നു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.