കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാള്‍ഡയിലുള്ള പ്ലാസ്‌റ്റിക് ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. സംസ്ഥാനത്ത് ബോംബ് നിര്‍മാണം കൂടുന്നുണ്ടെന്നും ശക്തമായ നടപടിയെടുക്കാൻ സര്‍ക്കാരും പൊലീസും ശ്രമിക്കണമെന്ന് ഗവര്‍ണര്‍ ജഗ്‌ദീപ് ദങ്കര്‍ ട്വീറ്റ് ചെയ്‌തിരുന്നു. എന്നാല്‍ മാള്‍ഡയിലുണ്ടായ സ്‌ഫോടനത്തിന് ബോംബ് നിര്‍മാണവുമായി ബന്ധമില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും നല്‍കും. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാളിലെ പ്ലാസ്‌റ്റിക് ഫാക്‌ടറിയില്‍ സ്‌ഫോടനത്തില്‍ അഞ്ച് മരണം - സ്‌ഫോടനം വാര്‍ത്തകള്‍
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.