ഗാന്ധിനഗർ: ഗുജറാത്തിൽ വാക്ക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ അഞ്ച് പേർ മരിച്ചു. കച്ച് ജില്ലയിലെ മോതി ഹാമിർപാർ ഗ്രാമത്തിൽ ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. പ്രദേശത്ത് അനധികൃത മദ്യവിൽപ്പന നടത്തുന്നതായി പൊലീസിനെ അറിയിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു സംഘർഷം. ആയുധ ധാരികളായ ഒരു സംഘം മറ്റൊരു സംഘത്തെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നാല് പേർ സംഭവ സ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. ക്രമസമാധാനം നിലനിർത്താനായി പൊലീസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ഗ്രാമത്തിൽ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. ലോക്ക് ഡൗണിനെ തുടർന്ന് ഗുജറാത്തിൽ മദ്യശാലകള്‍ അടച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വ്യാജമദ്യ നിര്‍മാണവും വിപണനവും വ്യാപകമായിരിക്കുകയാണ്.
ഗുജറാത്തിൽ വാക്ക് തർക്കത്തെ തുടർന്ന് സംഘർഷം; അഞ്ച് മരണം - അനധികൃത മദ്യവിൽപ്പന
കച്ച് ജില്ലയിലെ മോതി ഹാമിർപാർ ഗ്രാമത്തിൽ അനധികൃത മദ്യവിൽപ്പന നടത്തുന്നതായി പൊലീസിനെ അറിയിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു സംഘർഷം
![ഗുജറാത്തിൽ വാക്ക് തർക്കത്തെ തുടർന്ന് സംഘർഷം; അഞ്ച് മരണം Gujarat clashes clash between two groups കച്ച് ജില്ല ഗുജറാത്ത് ഗുജറാത്തിൽ വാക്ക് തർക്കത്തെ തുടർന്ന് സംഘർഷം മോതി ഹാമിർപാർ ഗ്രാമം അനധികൃത മദ്യവിൽപ്പന അഞ്ച് മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7132936-524-7132936-1589037978153.jpg?imwidth=3840)