മംഗളൂരു: കര്‍ണാടക ബോട്ട് അപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് ബൈന്ദൂര്‍ താലൂക്കിലെ ഉപ്പൂണ്ടയില്‍ നിന്നും പതിനൊന്ന് പേരടങ്ങുന്ന സംഘം മത്സ്യബന്ധനത്തിന് പോയത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഇവര്‍ കരയിലേക്ക് മടങ്ങുന്നതിനിടെ ബോട്ട് തകര്‍ന്നു വീഴുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ഏഴു പേര്‍ സുരക്ഷിതരായി നീന്തി രക്ഷപ്പെട്ടു. തിങ്കളാഴ്ച കോസ്റ്റ്‌സെക്യൂരിറ്റി പൊലീസും പ്രൊഫഷണല്‍ ഡൈവര്‍മാരും നടത്തിയ തെരച്ചിലിനിടെയാണ് രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബാക്കി രണ്ട് മൃതദേഹങ്ങളും അന്നു രാത്രി തന്നെ കരയില്‍ അടിയുകയായിരുന്നുവെന്ന് സി.എസ്.പി അറിയിച്ചു. സംസ്ഥാന ഫിഷറീസ് മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഫിഷറീസ് വകുപ്പ് സഹായം നല്‍കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഇതേസ്ഥലത്ത് തന്നെ ഇത് നാലാം തവണയാണ് ഇത്തരത്തില്‍ അപകടങ്ങള്‍ ഉണ്ടാകുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച ബൈന്ദൂര്‍ എംഎല്‍എ ബി.എം.സുകുമാര്‍ ഷെട്ടിയോട് മത്സ്യതൊഴിലാളികള്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കര്‍ണാടക ബോട്ട് അപകടം; കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി - മൃതദേഹങ്ങള്‍ കണ്ടെത്തി
കര്‍ണാടക ബോട്ട് അപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് ബൈന്ദൂര്‍ താലൂക്കിലെ ഉപ്പൂണ്ടയില്‍ നിന്നും പതിനൊന്ന് പേരടങ്ങുന്ന സംഘം മത്സ്യബന്ധനത്തിന് പോയത്.
![കര്‍ണാടക ബോട്ട് അപകടം; കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി bodies of all four fishermen Mangaluru Fishermen bodies found after Karnataka boat accident Uppunda in Byndoor Karnataka കര്‍ണ്ണാടക ബോട്ട് അപകടം മൃതദേഹങ്ങള്‍ കണ്ടെത്തി ബൈന്ദൂര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8464790-498-8464790-1597749216910.jpg?imwidth=3840)