ETV Bharat / bharat

ബംഗളൂരില്‍ നിന്നുള്ള പ്രത്യേക ട്രെയിനില്‍ 1000 പേര്‍ ജമ്മു കശ്‌മീരില്‍ തിരിച്ചെത്തി - ബംഗളൂരില്‍ നിന്നുള്ള പ്രത്യേക ട്രെയിനില്‍ 1000 പേര്‍ ജമ്മു കശ്‌മീരില്‍ തിരിച്ചെത്തി

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ആരംഭിച്ച ആദ്യത്തെ ട്രെയിന്‍ സര്‍വ്വീസ് വഴി ബംഗളൂരില്‍ നിന്നും 1000 പേരാണ് ജമ്മുവിലെ ഉദ്ദംപൂരിലെത്തിയത്

COVID-19  stranded workers  Migrant workers  Piyush Singla  special trains  Udhampur  First special train with 1,000 returnees reaches JK's Udhampur  ബംഗളൂരില്‍ നിന്നുള്ള പ്രത്യേക ട്രെയിനില്‍ 1000 പേര്‍ ജമ്മു കശ്‌മീരില്‍ തിരിച്ചെത്തി  കൊവിഡ് 19
ബംഗളൂരില്‍ നിന്നുള്ള പ്രത്യേക ട്രെയിനില്‍ 1000 പേര്‍ ജമ്മു കശ്‌മീരില്‍ തിരിച്ചെത്തി
author img

By

Published : May 12, 2020, 8:16 PM IST

ശ്രീനഗര്‍: ബംഗളൂരില്‍ നിന്നുള്ള പ്രത്യേക ട്രെയിനില്‍ 1000 പേര്‍ ജമ്മു കശ്‌മീരില്‍ തിരിച്ചെത്തി. നേരത്തെ ലഖാന്‍പൂര്‍ വഴി റോഡ് മാര്‍ഗം 40,000 ജമ്മു കശ്‌മീര്‍ സ്വദേശികള്‍ തിരിച്ചെത്തിയിരുന്നു. രാവിലെ 11.30 നാണ് ട്രെയിന്‍ ഉദ്ദന്‍പൂരിലെത്തിച്ചേര്‍ന്നത്. നിശ്ചയിച്ചതില്‍ നിന്നും മണിക്കൂറുകള്‍ വൈകിയാണ് ട്രെയിന്‍ ലക്ഷ്യസ്ഥാനത്തെത്തിയത്. തിരിച്ചെത്തിയവരില്‍ വിദ്യാര്‍ഥികളും തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ലോക്ക് ഡൗണിനു ശേഷം ജമ്മുകശ്‌മീരിലേക്കുള്ള ആദ്യത്തെ ട്രെയിനാണ് ബെംഗളൂരിലെ ചിക്കബനവര സ്റ്റേഷനില്‍ നിന്നും ഞായാറാഴ്‌ച ഉച്ചയ്‌ക്ക് പുറപ്പെട്ടത്. ഗോവയില്‍ നിന്നുള്ള 1100 യാതക്കാരും ചൊവ്വാഴ്‌ച തിരിച്ചെത്തുമെന്ന് ഉദ്ദംപൂര്‍ ജില്ലാ വികസന കമ്മീഷണര്‍ പീയുഷ് സിങ്ക്‌ള വ്യക്തമാക്കി.

തിരിച്ചെത്തിയ എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തുമെന്നും ക്വാറന്‍റൈയിനിലാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പരിശോധനാ ഫലം നെഗറ്റീവായവരെ 14 ദിവസത്തെ ഹോം ക്വാറന്‍റൈയിനിലാക്കും. ഹരിയാന, ഉത്തരാഖണ്ഡ്, ചണ്ഡീഗണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളിലുള്ള ആളുകളെയും തിരിച്ച് നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.