ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ഡൽഹിയിൽ നടന്നു. മൂന്ന് മാസത്തിനിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെയും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെയും നേതൃത്വത്തിൽ നിർവചൻ സദനിലാണ് യോഗം ചേർന്നത്. മാർച്ചിൽ അമേരിക്കൻ സന്ദർശനത്തിന് പോയ ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ ക്വാറന്‍റൈനിൽ പ്രവേശിച്ച ശേഷമാണ് യോഗത്തിൽ പങ്കെടുത്തത്. ലോക്ക് ഡൗൺ സമയത്ത് അമേരിക്കയിൽ കുടുങ്ങിപ്പോയ അദ്ദേഹം വെർച്വൽ യോഗങ്ങളിൽ പങ്കെടുത്തിരുന്നു. അത്തരമൊരു യോഗത്തിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെയും പുതിയ എട്ട് ലെജിസ്റ്റേറ്റീവ് കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുക്കാനുള്ള തീരുമാനം എടുത്തത്. കൊവിഡിനെ തുടർന്നാണ് വോട്ടെടുപ്പ് മാറ്റിവച്ചത്. വോട്ടെടുപ്പ് പാനലിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ചേർന്നു - സുനിൽ അറോറ
മൂന്ന് മാസത്തിനിടെയാണ് ഇന്ന് യോഗം ചേർന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെയും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെയും നേതൃത്വത്തിലായിരുന്നു യോഗം