ന്യൂഡൽഹി: മുംബൈ-അഹമ്മദാബാദ് ഹൈ സ്‌പീഡ് റെയിൽ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ജപ്പാന്‍റെ ബുള്ളറ്റ് ട്രെയിൻ എന്നറിയപ്പെടുന്ന ഇ 5 സീരീസ് ഷിങ്കൻസന്‍റെ ചിത്രങ്ങൾ ഇന്ത്യയിലെ ജപ്പാൻ എംബസി പുറത്ത് വിട്ടു. പദ്ധതി 2023ഓടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 508 കിലോമീറ്റർ നീളമുള്ള റെയിൽ പദ്ധതിക്ക് സർക്കാർ അനുമതി നൽകിയിരുന്നു.
ജപ്പാൻ സർക്കാരിന്‍റെ സാമ്പത്തിക, സാങ്കേതിക സഹായത്തോടെ നാഷണൽ ഹൈ സ്‌പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡാണ് (എൻഎച്ച്എസ്ആർസിഎൽ) പദ്ധതി നടപ്പാക്കുന്നത്. 1,08,000 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ 67 ശതമാനം ഇതുവരെ ലഭിച്ചിട്ടുണ്ട്. ഗുജറാത്തിൽ 956 ഹെക്ടറിൽ ഭൂമി പദ്ധതിക്കായി ഏറ്റെടുത്തിട്ടുണ്ട്.