മുംബൈ: കൊവിഡ് -19 വൈറസ് ബാധയ്ക്കുള്ള ചികിത്സയായ പ്ലാസ്മ തെറാപ്പിയുടെ ആദ്യ പരീക്ഷണം മഹാരാഷ്ട്രയിൽ വിജയകരമായി പൂർത്തിയാക്കിയെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. മുംബൈ ലീലാവതി ആശുപത്രിയിലാണ് ആദ്യത്തെ പ്ലാസ്മ തെറാപ്പി പരീക്ഷണം നടന്നത്. രണ്ടാമത്തെ പരീക്ഷണം മുംബൈ ബിവൈഎൽ നായർ ആശുപത്രിയില്‍ നടത്തി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് വൈറസ് ഭേദമായ വ്യക്തിയിലെ ആന്‍റിബോഡികളെ രോഗിയായ വ്യക്തിയിലേക്ക് കടത്തി വിടുന്നു. ഇതാണ് പ്ലാസ്മ തെറാപ്പി ചികിത്സാ രീതി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് പ്ലാസ്മ തെറാപ്പി പരീക്ഷണാത്മക ഘട്ടത്തിലാണ്. ഈ രീതി കൊവിഡ് ചികിത്സക്ക് ഉപയോഗിക്കാമെന്നതിന് ഇതുവരെ തെളിവുകൾ ഒന്നുമില്ല.
പ്ലാസ്മ തെറാപ്പി പരീക്ഷണം മഹാരാഷ്ട്രയിൽ വിജയകരമെന്ന് രാജേഷ് ടോപ്പെ - First experiment of plasma therapy successful
മുംബൈ ലീലാവതി ആശുപത്രിയിലാണ് ആദ്യത്തെ പ്ലാസ്മ തെറാപ്പി പരീക്ഷണം നടന്നത്. രണ്ടാമത്തെ പരീക്ഷണം മുംബൈ ബിവൈഎൽ നായർ ആശുപത്രിയില്‍ നടത്തി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.