ഭോപ്പാല്‍: മധ്യപ്രദേശിലെ ദിവാസ് ജില്ലയില്‍ കൊവിഡ് ബാധിച്ച് ആദ്യ മരണം. അമ്പത് വയസുകാരനായ ആളാണ് മരിച്ചത്. ഇയാളെ കൂടാതെ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മരണപ്പെട്ടയാള്‍ ഒരു ദിനപത്രത്തിന്‍റെ ഏജന്‍റാണ്. ബുധനാഴ്‌ച വൈകിട്ടാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത പനിയോടെ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊവിഡ് രോഗബാധ സംശയിച്ച് ഇതുവരെ 62 സാമ്പിളുകളാണ് ജില്ലയില്‍ നിന്നും പരിശോധനക്ക് അയച്ചത് ഇതില്‍ മൂന്ന് പേരുടെ പരിശോധന ഫലം പോസിറ്റീവാണ്. ഇതില്‍ ഒരാള്‍ മരിച്ചു. രോഗികളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കി വരികയാണെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി. മധ്യപ്രദേശില്‍ ഇതുവരെ 426 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 33 പേര്‍ മരിച്ചു.
മധ്യപ്രദേശിലെ ദിവാസ് ജില്ലയില്‍ ആദ്യ കൊവിഡ് മരണം - madhya pradesh
62 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു