മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ആദ്യത്തെ കൊവിഡ് -19 രോഗി മംഗളൂരുവില്‍ സുഖം പ്രാപിച്ചു. ഏപ്രിൽ 2,3 തിയതികളിൽ എടുത്ത സാമ്പിളുകൾ നെഗറ്റീവ് ആയി മാറിയെന്നും ഇയാള്‍ പൂർണമായും സുഖം പ്രാപിച്ചുവെന്നും ജില്ലാ അഡ്‌മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.
ഞായറാഴ്ച ഡി.കെ, ഉഡുപ്പി ജില്ലകളിൽ നിന്ന് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ 38,631 പേരെ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കി. 4,461 പേരെ ഡി.കെ ജില്ലയില്‍ ഹോം ക്വാറന്‍റൈന് വിധേയമാക്കി. 15 പേര്‍ ഇ.എസ്.ഐ ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലയിൽ ലഭിച്ച 310 ടെസ്റ്റ് റിപ്പോർട്ടുകളിൽ 298 എണ്ണം നെഗറ്റീവും 12 എണ്ണം പോസിറ്റീവും ആണ്. ഞായറാഴ്ച ലഭിച്ച 28 സാമ്പിളുകളുടെ റിപ്പോർട്ടുകൾ നെഗറ്റീവ് ആയി മാറി. ഉഡുപ്പി ജില്ലയിൽ 718 പേർ ഹോം ക്വാറന്‍റൈന് കീഴിലാണ്. 85 രോഗികളെ ആശുപത്രികളിൽ നിരീക്ഷണത്തിലാക്കി. ഞായറാഴ്ച ലഭിച്ച 12 സാമ്പിളുകളുടെ പരിശോധന ഫലം പുറത്തുവന്നിട്ടുണ്ട്. ഡികെ, ഉഡുപ്പി എന്നിവിടങ്ങളിൽ കൊവിഡ് -19 രോഗികളുടെ എണ്ണം യഥാക്രമം 12 ഉം മൂന്നും ആണ്. അയൽ ജില്ലയായ കേരളത്തിലെ കാസര്‍കോഡില്‍ ഞായറാഴ്ചയാണ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്.