ലഖ്‌നൗ: സംസ്ഥാനത്തെ 20 ലക്ഷത്തോളം പേർക്ക് ജോലി നൽകാനായി ഉചിതമായ പദ്ധതി തയ്യാറാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്ര സർക്കാരിന്‍റെ പുതിയ ലോക്ക് ഡൗൺ നിർദേശങ്ങളെ തുടർന്നാണ് തീരുമാനം. 16 ലക്ഷത്തോളം സർക്കാർ ജീവനക്കാർക്ക് ശമ്പളവും 12 ലക്ഷത്തോളം റിട്ടയേർഡ് ജീവനക്കാർക്ക് പെൻഷനും സംസ്ഥാന സർക്കാർ നൽകിയെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ലോക്ക് ഡൗൺ സമയത്തും അവസരങ്ങൾ അന്വേഷിക്കണമെന്നും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് വ്യവസായങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചസാര മില്ലുകൾ പ്രവർത്തിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. തിരിച്ചെത്തുന്നവർ മെഡിക്കൽ പരിശോധനക്ക് വിധേയമാകണം. ഇവരെ 14 ദിവസത്തെ നിർബന്ധിത ക്വാറന്‍റൈനിലേക്ക് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.