അമരാവതി: നെല്ലൂരിലെ കെമിക്കൽ ഗോഡൗണിൽ തീ പിടിത്തം. ഇലക്ട്രിക് ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹൈഡ്രജൻ പെറോക്സൈഡ് ഉൾപ്പെടെയുള്ള പല രാസവസ്തുക്കളും ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ സംഭവം ആശങ്കയുണ്ടാക്കി.
പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും സംസ്ഥാന ജലവിഭവമന്ത്രി അനിൽ കുമാർ യാദവ് സ്ഥലം സന്ദർശിക്കുകയും ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. നിലവില്‍ സ്ഥിതി നിയന്ത്രണത്തിലാണ്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഗ്രാമങ്ങളെ ബാധിച്ച വിശാഖ് പോളിമർ പ്ലാന്‍റിൽ നിന്നുള്ള വാതക ചോർച്ചയ്ക്ക് പിന്നാലെയാണ് സംഭവം.