ഹൈദരാബാദ്: സെക്കന്തരാബാദിന് അടുത്തുള്ള മോണ്ട മാര്‍ക്കറ്റില്‍ തീപിടിത്തം. ഫയര്‍ ഫോഴ്‌സെത്തി തീയണച്ചു. ആളപായമില്ല. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.
ഷോട്ട് സര്‍ക്യൂട്ട് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിച്ച ഉടന്‍ ഫയര്‍ ഫോഴ്സ് എത്തിയതിനാല്‍ കൂടുതല്‍ നാശ നഷ്ടം ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.