ETV Bharat / bharat

നിര്‍മ്മാണത്തിലിരുന്ന യുദ്ധക്കപ്പലിന് തീപിടിച്ച് ഒരു മരണം

മിസൈൽ ഡിസ്ട്രോയറായ സ്റ്റെൽത്ത് ഗൈഡഡ് കപ്പലാണ് ഐഎൻഎസ് വിശാഖപട്ടണം.

ഐഎൻഎസ് വിശാഖപട്ടണം
author img

By

Published : Jun 22, 2019, 12:12 PM IST

മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലിന് തീപിടിച്ച് ഒരാള്‍ മരിച്ചു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരുന്ന ഐഎൻഎസ് വിശാഖപട്ടണം എന്ന കപ്പലിനാണ് തീപിടിച്ചത്. അകത്ത് കുടുങ്ങിയ കരാര്‍ തൊഴിലാളിയായ ബ്രജേഷ് എന്നയാളാണ് മരിച്ചത്. പൊള്ളലേറ്റതും ശ്വാസതടസ്സവുമാണ് മരണകാരണം. വെള്ളിയാഴ്ച വൈകിട്ട് 5.44 നാണ് തീപിടുത്തമുണ്ടായത്. സൗത്ത് മുംബൈയിലാണ് കപ്പലിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. കപ്പലിന്‍റെ രണ്ടാമത്തെ നിലയില്‍ നിന്നാണ് തീപടര്‍ന്നതെന്ന് സിറ്റി ഫയർ ബ്രിഗേഡ് മേധാവി പി എസ് റഹാങ്‌ഡേൽ പറഞ്ഞു. തീപിടിത്തം നിയന്ത്രണ വിധേയമായെന്നും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. അഗ്നിരക്ഷാ സേനയുടെ എട്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. 2019 ഏപ്രിലില്‍ ഐഎന്‍എസ് വിക്രമാദിത്യയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ലഫ്. കമാന്‍ഡര്‍ ഡിഎസ് ചൗഹാന്‍ മരിച്ചിരുന്നു. മിസൈൽ ഡിസ്ട്രോയറായ സ്റ്റെൽത്ത് ഗൈഡഡ് കപ്പലാണ് ഐഎൻഎസ് വിശാഖപട്ടണം.

Intro:Body:

https://www.indiatoday.in/india/story/fire-breaks-out-on-under-construction-ins-vishakhapatnam-warship-at-south-mumbai-mazagon-dock-1553774-2019-06-21

https://www.manoramaonline.com/news/latest-news/2019/06/21/fire-breaks-out-on-under-construction-ins-vishakhapatnam-warship-at-south-mumbai-mazagon-dock.html

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.