ഡല്‍ഹി: ഡല്‍ഹിയിലെ ഇൻഡെർലോക് പ്രദേശത്തെ ഷഹസാദ ബാഗിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ ശനിയാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഡല്‍ഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നാല് നിലകളുള്ളതാണ് കെട്ടിടമെന്ന് അഗ്നിശമന വകുപ്പ് അറിയിച്ചു. 9 ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയതെന്ന് ഡല്‍ഹി ഫയർ സർവീസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു. തീ ഉണ്ടാവാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡല്‍ഹിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീ പിടുത്തം; ആളപായമില്ല
ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഡല്‍ഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ പറഞ്ഞു.