മുംബൈ: മുംബൈ ജുമാ മസ്ജിദിന് സമീപത്തെ കെട്ടിടത്തിൽ വൻ തീ പിടിത്തം. അബ്‌ദുള്‍ റഹ്മാന്‍ സ്ട്രീറ്റിലുള്ള കട്‌ലെറി മാർക്കറ്റിലെ മസ്ജിദിന് സമീപമുള്ള ഇസ്മയിൽ ബിൽഡിംഗിലാണ് തീ പിടിത്തം ഉണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിന്‍റെ ആദ്യ നിലയിൽ ഇന്നലെ വൈകിട്ടോടെയാണ് തീപടർന്നത്. കെട്ടിടത്തിനുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ വിവരം ബ്രിഹൻ മുംബൈ കോർപ്പറേഷൻ അധികൃതരെ അറിയിക്കുകയായിരുന്നു. ഉടനെ ദുരന്തനിവാരണ വിഭാഗത്തിലെ അഗ്നിശമന സേന എത്തി തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ വരെ തീ പടരുകയായിരുന്നു. തൊട്ടടുത്തുള്ള മൂന്ന് കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നിരുന്നു. നിലവിൽ തീ നിയന്ത്രണ വിധേയമാണെന്നാണ് വിവരം. മുൻ കരുതൽ നടപടിയുടെ ഭാഗമായി പ്രദേശത്ത് ഗതാഗതം നിരോധിച്ചു. നേരത്തെ, ഒക്ടോബർ 4 ന് മഹാരാഷ്ട്രയിലെ നാർപോളി ഗ്രാമത്തിലെ ഒരു ഗോഡൗണിൽ തീപിടിത്തമുണ്ടായിരുന്നു. ഈ തീപിടിത്തത്തിലും ആളപായവും പരിക്കുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, ഒക്ടോബർ ഒന്നിന് മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ കെമിക്കൽ ലായക നിർമാണ യൂണിറ്റിൽ വലിയ തീപിടിത്തമുണ്ടായിരുന്നു.
മുംബൈ അബ്‌ദുള്‍ റഹ്മാന്‍ സ്ട്രീറ്റില്‍ വന്‍ തീപിടിത്തം;ആളപായമില്ല
നിലവിൽ തീ നിയന്ത്രണ വിധേയമാണെന്നാണ് വിവരം. മുൻ കരുതൽ നടപടിയുടെ ഭാഗമായി പ്രദേശത്ത് ഗതാഗതം നിരോധിച്ചു