ETV Bharat / bharat

രാജസ്ഥാനിലെ ഭിൽവാരയിൽ ടയർ ഫാക്‌ടറിയിൽ തീപിടിത്തം - ടയർ ഫാക്‌ടറി

മരണമോ പരിക്കുകളോ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി

Bhilwara  Rajasthan  Fire in the tyre factory  Lohia tyre factory  COVID-19 lockdown  Fire in Rajasthan tyre factory  Rajasthan  രാജസ്ഥാൻ  ഭിൽവാര  ടയർ ഫാക്‌ടറിയിൽ തീപിടുത്തം  ജയ്‌പൂർ  ടയർ ഫാക്‌ടറി  ലോക്ക് ഡൗൺ
രാജസ്ഥാനിലെ ഭിൽവാരയിൽ ടയർ ഫാക്‌ടറിയിൽ തീപിടുത്തം
author img

By

Published : May 31, 2020, 3:36 PM IST

ജയ്‌പൂർ: രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ ടയര്‍ ഫാക്ടറിയില്‍ തീപിടിത്തം. സംഭവ സ്ഥലത്ത് അഗ്നിശമനാസേന രക്ഷാപ്രവർത്തനത്തിന് എത്തിയെന്നും പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയാണെന്നും അധികൃതർ പറഞ്ഞു. എന്നാൽ തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

ലക്ഷക്കണക്കിന് രൂപയുടെ അസംസ്‌കൃത വസ്‌തുക്കളും ടയറുകളും നശിച്ചുവെന്നും ഇതുവരെ മരണമോ പരിക്കുകളോ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. തീ അണക്കാൻ നിരവധി ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയതെന്നും പെട്ടെന്ന് ടയർ ഫാക്‌ടറിയിൽ തീപിടിത്തമുണ്ടായതിനെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.