മുംബൈ: താനെയിലെ വാണിജ്യ സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തിൽ അര ഡസനോളം കടകൾ കത്തി നശിച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ജിബി റോഡിൽ സ്ഥിതിചെയ്യുന്ന ആർക്കേഡിയ ഷോപ്പിംഗ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്.
രാവിലെ ആറുമണിയോടെയാണ് സമുച്ചയത്തിൽ തീപിടിത്തമുണ്ടായതെന്ന് താനെ മുനിസിപ്പൽ കോർപ്പറേഷൻ റീജിയണൽ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് സെൽ (ആർഡിഎംസി) മേധാവി സന്തോഷ് കടം പറഞ്ഞു.
ആറിൽ അധികം അഗ്നിശമന സേന വാഹനങ്ങളും ആർഡിഎംസി ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തുന്നുണ്ട്.
തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സന്തോഷ് കടം പറഞ്ഞു.
മരുന്നുകൾ, മധുരപലഹാരങ്ങൾ, മദ്യം, ഹാർഡ്‌വെയർ എന്നിവ വിൽക്കുന്ന അര ഡസനോളം കടകളാണ് കത്തി നശിച്ചത്.