ഹൈദരബാദ്: തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ നാർകത്പള്ളി റോഡിന് സമീപത്തെ വൈദ്യുതി സബ് സ്റ്റേഷനിൽ തീപിടിത്തം. സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നൽഗൊണ്ട ഫയർ സ്റ്റേഷനിലെ അഗ്നിശമന സേന സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തെത്തുടര്‍ന്ന് തീ അണച്ചു.
ഇടി മിന്നൽ മൂലമാണ് തീപിടിത്തം ഉണ്ടായതെന്ന് നൽഗൊണ്ട ജില്ലാ ഫോറസ്റ്റ് ഓഫീസർ യജ്ഞ നാരായണൻ പറഞ്ഞു.