ETV Bharat / bharat

ഗ്വാളിയോര്‍ റെയില്‍വേ സ്റ്റേഷന്‍ കാന്‍റീനില്‍ തീപിടുത്തം - തീപിടുത്തം

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം

ഗ്വാളിയോര്‍ റെയില്‍വേ സ്റ്റേഷന്‍ കാന്‍റീനില്‍ തീപിടുത്തം
author img

By

Published : Apr 26, 2019, 1:40 PM IST

മധ്യപ്രദേശ്: ഗ്വാളിയോര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമില്‍ പ്രവർത്തിക്കുന്ന കാന്‍റീനില്‍ തീപിടുത്തം. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കടയിലെ സാധനസാമഗ്രികളെല്ലാം കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് അധികൃതര്‍ അറിയിച്ചു. അഗ്നിശമന സേന ഉടന്‍ സംഭവ സ്ഥലത്തെത്തി തീയണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവായി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

Intro:Body:

ഗ്വാളിയാര്‍ റെയില്‍വേ സ്റ്റേഷനുള്ളിലെ കാന്‍റീനില്‍ തീപിടുത്തം

ഗ്വാളിയാര്‍ (മധ്യപ്രദേശ്): റെയില്‍വേ സ്റ്റേഷനുള്ളിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന കാന്‍റീനില്‍ തീപിടുത്തം. ആളപകടമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

കടയ്ക്കുള്ളിലെ വസ്തുക്കളെല്ലാം കത്തിനശിച്ചു, എന്നാല്‍ മറ്റ് അത്യാഹിതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പ്രഥമ പരിശോധനയില്‍ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതർ കണ്ടെത്തി. അഗ്നിശമനസേനയുടെ കൃത്യമായ ഇടപെടല്‍ തീ പടരുന്നത് തടഞ്ഞു. തീപിടിത്തത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുക്കൊണ്ടിരിക്കുകയാണ്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.