ബെംഗളൂരു: വിമാനത്താവള കസ്റ്റംസ് വിഭാഗം പിടിച്ചെടുത്ത സ്വര്‍ണം കാണാതായ സംഭവത്തില്‍ ബെംഗളൂരുവില്‍ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളില്‍ കസ്റ്റംസ് പിടിച്ചെടുത്ത 2.5 കിലോ സ്വര്‍ണം കാര്‍ഗോ ഗോഡൗണിലാണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോൾ അത് കാണാനില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച ബെംഗളൂരു എസിബിയുടെ സിബിഐ യൂണിറ്റാണ് കേസ് ഏറ്റെടുത്തത്.
അസിസ്റ്റന്‍റ് കമ്മിഷണർ വിനോദ് ചിന്നപ്പ, കെ. കേശവ്, സൂപ്രണ്ട് എൻ.ജെ. രവിശങ്കർ, ഡീൻ റെക്സ്, കെ.ബി. ലിംഗരാജു എന്നിവര്‍ക്കെതിരെ കസ്റ്റംസ് ജോയിന്‍റ് കമ്മീഷണര്‍ എം.ജെ ചേതനാണ് പരാതി നല്‍കിയത്. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.