ലക്‌നൗ: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് അയച്ച നോട്ടിസ് പൊതു അറിയിപ്പായി സമൂഹ മധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌ത മുന്‍ എംഎല്‍എ ഭഗ്‌വാന്‍ ശര്‍മ്മക്കെതിരെ യുപി പൊലീസ് കേസെടുത്തു. സമൂഹിക അകലം പാലിക്കാതെയാണ് അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്‌ത ചടങ്ങ് സംഘടിപ്പിച്ചതെന്ന് ആരോപിച്ചാണ് പൊലീസ് അദ്ദേഹത്തിന് നോട്ടിസ് നല്‍കിയത്. എന്നാല്‍ മെയ് 11ന് തനിക്ക് ലഭിച്ച നോട്ടീസ് പേര് പരാമശിക്കാതെ പൊതു അറിയിപ്പായി സമൂഹമാധ്യമത്തിലിട്ടതോടെയാണ് വിവാദമായത്.
ഇത് നിരവധി ആളുകളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ കാരണമായെന്നും പൊലീസ് ചൂണ്ടികാണിച്ചു. എന്നാല്‍ ആ നോട്ടീസ് ശര്‍മക്ക് അയച്ചതാണെന്നും ലോക്ക് ഡൗണ്‍ ലംഘിച്ച കുറ്റത്തിന് അദ്ദേഹത്തിന്‍റെ പേരില്‍ അഞ്ചിലധികം കേസുകളുണ്ടെന്നും ഭുലന്ത്‌ശഹര്‍ എസ്എസ്‌പി സന്തോഷ് കുമാര്‍ സിംഗ് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.