ഭോപ്പാല്‍: ഇന്ധനവില വർധനയ്‌ക്കെതിരെ സൈക്കിൾ മാർച്ച് നടത്തിയതിന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്ങിനും മറ്റ് 150 പാർട്ടി പ്രവർത്തകർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഐപിസി 341,188,143, 269, 270 വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. റോഷൻപുരയിൽ നിന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ വസതിയിലേക്കാണ് കോൺഗ്രസ് നേതാക്കൾ മാർച്ച് നടത്തിയത്.
കൊവിഡ് ബാധിതരായും പട്ടിണി മൂലവും ആളുകള്‍ മരിക്കുമ്പോള്‍ കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവ തുടർച്ചയായി പതിനെട്ടാം ദിവസവും വർദ്ധിപ്പിച്ചു. കൊവിഡ് ദുരന്തം പണം സമ്പാദിക്കാനുള്ള അവസരമായാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നതെന്നും സിംഗ് പറഞ്ഞു.