ലക്നൗ: കോവിഡ് -19 സ്ഥിരീകരിച്ച ബെംഗളൂരു സ്വദേശിനിയുടെ പിതാവിനെതിരെ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം. കൊവിഡ് ബാധ സ്ഥിരീകരിച്ച റെയിൽവേ ജീവനക്കാരിയായ മകളെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയതിനാണ് കേസ്. ബെംഗളൂരു സ്വദേശിയായ മകൾ ഇറ്റലി യാത്രക്ക് ശേഷം തിരിച്ചെത്തിയ വിവരം ഇയാൾ ഉദ്യോഗസ്ഥരിൽ നിന്ന് മറച്ചുവെക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
ഇന്ത്യൻ ശിക്ഷാ നിയമം 269-ാം വകുപ്പ് (നിയമവിരുദ്ധമായി അല്ലെങ്കിൽ അശ്രദ്ധമായി ജീവൻ അപകടപ്പെടുത്തുന്ന ഏതെങ്കിലും രോഗം പടരാൻ ശ്രമിക്കുക) പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. ആഗ്ര കന്റോൺമെന്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിൽവേ കോളനിയിൽ കുടുംബം വീട്ടിൽ നിരീക്ഷണത്തിലാണ്. 14 ദിവസത്തിനുശേഷം കർശന നടപടി സ്വീകരിക്കുമെന്ന് സീനിയർ പോലീസ് സൂപ്രണ്ട് ബബ്ലൂ കുമാർ സൂചിപ്പിച്ചു.