ന്യൂസിലന്‍ഡിലെ രണ്ട് പള്ളികളില്‍ ഉണ്ടായ വെടിവയ്പ്പിൽ ഹൈദരാബാദുകാരനായ യുവാവിനെ കാണാനില്ല എന്ന പരാതിയുമായി പിതാവ് രംഗത്ത്. വെളളിയാഴ്ച ക്രൈസ്റ്റ് ചര്‍ച്ചിലെ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കാൻ പോയ ഫർഹാജ് അഹ്സാൻ എന്ന യുവാവിനെയാണ് കാണാതായത്. ഇദ്ദേഹത്തിന്‍റെ പിതാവ് മൊഹമ്മദ് സയീദുദ്ദീൻ ആണ് മകനെ കണ്ടെത്തണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചിരിക്കുന്നത്.
''വെള്ളിയാഴ്ച നമസ്കാരത്തിന് പോയ എന്‍റെ മകൻ ഇതുവരെ തിരിച്ചുവന്നില്ല. എന്‍റെ മകൻ എവിടെയാണെങ്കിലും കണ്ടെത്തണമെന്ന് ഞാൻ സർക്കാരിനോട് അഭ്യർഥിക്കുന്നു'' സയീദുദ്ദീന്‍ പറഞ്ഞു.
ആക്രമണത്തില്‍ ഇന്ത്യന്‍ വംശജരായ ഒമ്പത് പേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്. ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് കാണാതായ ഇന്ത്യക്കാരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ന്യൂസിലന്‍ഡ് അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിയിലും ലിന്‍വുഡ് സബര്‍ബിലെ പള്ളിയിലുമുണ്ടായ വെടിവയ്പ്പില്‍ 49 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടിവയ്പ്പില്‍ അല്‍ നൂര്‍ പള്ളിയിലാണ് ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത്. 39 പേര്‍ ഇവിടെ മാത്രം കൊല്ലപ്പെട്ടു. 10 പേര്‍ ലിന്‍വുഡ് മോസ്‌കില്‍ നടന്ന നടന്ന വെടിവയ്പ്പിലും കൊല്ലപ്പെട്ടു.