ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി മൂലം ഉണ്ടായ തൊഴില്‍ നഷ്‌ടങ്ങളുടെ വിവരം ശേഖരിക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി കേന്ദ്ര ധനകാര്യ വകുപ്പ്. തൊഴില്‍ നഷ്‌ടത്തോടൊപ്പം ശമ്പളം വെട്ടിക്കുറക്കലുകളുടെയും വിവരം ശേഖരിക്കണമെന്ന് നിര്‍ദേശമുണ്ട്. മാത്രമല്ല പൊതുമേഖല ബാങ്കുകളുടെ വായ്‌പാനുമതിയും വിതരണവും തമ്മിലുള്ള പൊരുത്തക്കേടും ധനകാര്യ വകുപ്പ് പരിശോധനാവിധേയമാക്കും. അനുവദിച്ച വായ്‌പകളുടെ വിതരണം നടക്കുന്നില്ലെന്നും ഈ പൊരുത്തകേട് പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് മാര്‍ച്ച് 25നാണ് ലോക്ക് ഡൗണ്‍ ആരംഭിച്ചത്. നാലാം ഘട്ട ലോക്ക് ഡൗണ്‍ മെയ് 31നാണ് അവസാനിക്കുന്നത്.
കൊവിഡ് കാലത്തെ തൊഴില്‍ നഷ്‌ടങ്ങളുടെ വിവരം ശേഖരിക്കാന്‍ നിര്‍ദേശം നല്‍കി ധനകാര്യവകുപ്പ്
രാജ്യത്ത് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്‌ടത്തോടൊപ്പം ശമ്പളം വെട്ടിക്കുറക്കലുകളുടെയും വിവരം ശേഖരിക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന് ധനകാര്യ വകുപ്പ് നിര്‍ദേശം നല്‍കി