അസാം: നാളെ പുറത്തിറക്കാനിരിക്കുന്ന ദേശീയ പൗരത്വ രജിസ്‌റ്ററിന്‍റെ അവസാനരൂപം അപൂര്‍ണമാണെന്ന് അസാം പബ്ലിക്ക് വര്‍ക്‌സ് ചെയര്‍മാന്‍ അഭിജിത്ത് ശര്‍മ. ലിസ്റ്റ് നാളെ പുറത്തിറക്കുമെന്നും എന്നാല്‍ ലിസ്‌റ്റിനെതിരെ രണ്ട് കേസുകള്‍ ഭരണഘടനാ ബെഞ്ചിന് മുന്നിലുള്ളതിനാല്‍ ലിസ്റ്റ് അപൂര്‍ണമാണെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
1971 മുന്‍പ് രാജ്യത്ത് താമസമാക്കിയവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് പത്ത് വര്‍ഷം മുന്‍പ് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേ ആളുകളെ ദേശീയ പൗരത്വ രജിസ്‌റ്ററിന്‍റെ ഭാഗമാക്കണമെന്ന് ആവര്‍ത്തിക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് അഭിജിത്ത് ശര്‍മ അഭിപ്രായപ്പെട്ടു. ഇതില്‍ വലിയ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രജിസ്‌റ്ററില്‍ പേരില്ലാത്തതിന്‍റെ പേരില്‍ ജനങ്ങള്‍ അക്രമാസക്തരാകരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
1971ന് മുന്‍പ് പാകിസ്ഥാനില്‍ നിന്നും അസാമിലെത്തിയ ആളുകള്‍, അതിന് ശേഷം വന്ന ആളുകളുടെ പേരുകള്‍ രജിസ്റ്ററില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെടരുതെന്നും അവര്‍ക്ക് പിന്തുണ നല്‍കരുതെന്നുമുള്ള കര്‍ശന നിര്‍ദേശവും അഭിജിത്ത് ശര്‍മ നല്‍കി.