ഇൻഡോർ: 24 കിലോമീറ്റർ സൈക്കിൾ ഓടിച്ച് സ്‌കൂളിൽ പോയ പത്താം ക്ലാസുകാരി റോഷ്‌നി ബഡോദര്യ 98.5% മാർക്കോട് കൂടി പാസായി. അജ്നോൽ ഗ്രാമത്തിനടുത്തുള്ള ബിന്ദ് ജില്ല സ്വദേശിയാണ് മെറിറ്റ് ലിസ്റ്റിൽ എട്ടാം സ്ഥാനത്തെത്തിയ ഈ പതിനാലുകാരി. മഴയും വെയിലും കൊണ്ട് കിലോമീറ്ററുകളോളം സഞ്ചരിച്ച റോഷ്‌നി ഗ്രാമത്തിന് അഭിമാനമാണെന്ന് ഗ്രാമവാസികൾ പറയുന്നു.
നല്ല മാർക്ക് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഒരിക്കലും ഈ മാർക്ക് പ്രതീക്ഷിച്ചില്ലെന്നും റോഷ്‌നി ഇടിവി ഭാരതിനോട് പറഞ്ഞു. പഠനത്തിന് അധ്യാപകർ ഒരുപാട് സഹായിച്ചെന്നും അച്ഛനായിരുന്നു പഠനത്തിന് ധൈര്യമായതെന്നും റോഷ്‌നി കൂട്ടിച്ചേർത്തു. അമ്മയുടെ ആഗ്രഹം പോലെ ഐഎഎസ് ഓഫീസർ ആകണമെന്നാണ് ആഗ്രഹമെന്നും റോഷ്‌നി പറഞ്ഞു.