ന്യൂഡല്‍ഹി: കൊവിഡ് 19 രോഗ ബാധ പേടിച്ച് ഫ്ലാറ്റിനുള്ളില്‍ പൂട്ടിയിരുന്ന യുവാവിന് രോഗമില്ലെന്ന് അധികൃതർ. പരിശോധനക്ക് അയച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. രോഗത്തെ ഭയന്ന് യുവാവ് ഫ്ലാറ്റിനുള്ളില്‍ സ്വയം പൂട്ടിയിരിക്കുകയായിരുന്നു. കഴിഞ്ഞ രാത്രി ഇയാളെ ഗ്രേറ്റർ നോയിഡയിലെ എടിഎസ് പ്രാഡിസോ സൊസൈറ്റിയില്‍ നിന്ന് പുറത്തിറക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ചൈനീസ് മൊബൈല്‍ കമ്പനിയായ ഓപ്പോയില്‍ ജോലി ചെയ്യുന്ന ഇയാൾ ഫെബ്രുവരി 2നാണ് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ഇയാൾ സ്വയം ഫ്ലാറ്റിനുള്ളില്‍ കയറി പൂട്ടുകയായിരുന്നു. പ്രദേശവാസികൾ ഇയാളെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.