ETV Bharat / bharat

തൂത്തുക്കുടി കസ്റ്റഡി മരണക്കേസ്; ഒളിവിൽപോയ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

വിലാത്തിക്കുളത്ത് നിന്നും കോൺസ്റ്റബിൾ മുത്തുരാജാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിന് ശേഷം മുത്തുരാജിനെ റിമാൻഡില്‍ കിട്ടുന്നതിനായി കോടതിയിൽ ഹാജരാക്കും

Father-son death case  Father-son TN death case  K Palaniswami  Madras High Court  തൂത്തുക്കുടി കസ്റ്റഡി മരണക്കേസ്  തൂത്തുക്കുടി  കസ്റ്റഡി മരണം  വിലാത്തിക്കുളം  മദ്രാസ് ഹൈക്കോടതി
തൂത്തുക്കുടി കസ്റ്റഡി മരണക്കേസ്; ഒളിവിൽപോയ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിലായി
author img

By

Published : Jul 4, 2020, 12:09 PM IST

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് ഒളിവിൽപോയ പൊലീസ്‌ കോൺസ്റ്റബിൾ അറസ്റ്റിലായി. സംഭവത്തിന് ശേഷം വിലാത്തിക്കുളത്തേക്ക് മുങ്ങിയ പൊലീസ് കോൺസ്റ്റബിൾ മുത്തുരാജാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം അഞ്ചായി. ചോദ്യം ചെയ്യലിന് ശേഷം മുത്തുരാജിനെ റിമാൻഡില്‍ കിട്ടുന്നതിനായി നാളെ കോടതിയിൽ ഹാജരാക്കുമെന്നും സിബി-സിഐഡി ഉദ്യോഗസ്ഥൻ പറഞ്ഞു. എസ്‌ഐ രഘു ഗണേശിനെ ബുധനാഴ്‌ചയും ഇൻസ്‌പെക്‌ടർ ശ്രീധർ ഉൾപ്പെടെ മൂന്ന് പേരെ വ്യാഴാഴ്‌ചയും അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവരെല്ലാം ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ലോക്ക്‌ ഡൗൺ സമയത്ത് മൊബൈൽ കട അധികസമയം പ്രവർത്തിച്ചുവെന്നാരോപിച്ചാണ് ജയരാജനെയും മകൻ ബെനിക്‌സിനെയും ജൂൺ 19ന് പൊലീസ് അറസ്റ്റ് ചെയ്‌തത്. മജിസ്‌ട്രേറ്റ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ശേഷം ഇരുവരെയും കോവിൽപട്ടി സബ് ജയിലിൽ അടച്ചു. ജൂൺ 22ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെനിക്‌സ്‌ അന്നേദിവസം തന്നെ മരിച്ചു, ജയരാജ് അടുത്ത ദിവസം രാവിലെ മരിച്ചു. പൊലീസ് സ്റ്റേഷനിൽവച്ച് ഇരുവരെയും മർദിച്ചതാണ് മരണകാരണമെന്ന് ജയരാജന്‍റെ ബന്ധുക്കൾ ആരോപിച്ചു. പൊലീസ് കസ്റ്റഡിയിൽ ഇരുവരും ക്രൂരമർദനത്തിന് ഇരയായതായി വനിതാ ഹെഡ്‌ കോൺസ്റ്റബിൾ മജിസ്റ്റീരിയൽ അന്വേഷണത്തിൽ പറഞ്ഞു. പൊലീസ് ക്രൂരതക്കെതിരെ തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധം ഉയർന്നു. തുടർന്ന് മുഖ്യമന്ത്രി കെ. പളനിസ്വാമി ജൂൺ 28ന് സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും മദ്രാസ് ഹൈക്കോടതി കേസ് സിബി-സിഐഡിക്ക് കൈമാറുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.