ചെന്നൈ: കന്യാകുമാരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ പിതാവിനെതിരെ കേസെടുത്തു. പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബിരുദ വിദ്യാർഥിനിയായ പെൺകുട്ടിക്ക് പ്രണയമുണ്ടെന്ന് അറിഞ്ഞതിനെ തുടർന്നാണ് പിതാവ് പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചത്. വിവാഹ ശേഷം ആൺ സുഹൃത്തുമായി ഫോണിൽ സംസാരിച്ചതിന് പെൺകുട്ടിയോട് ഭർത്താവ് ദേഷ്യപ്പെടുകയും വീട്ടിൽ നിന്ന് ഇറക്കി വിടുകയും ചെയ്തു.
പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ സുഹൃത്ത് വീട്ടിൽ എത്തിയതിനെ തുടർന്ന് മറ്റ് കുടുംബാംഗങ്ങൾ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും നിർബന്ധിത വിവാഹമാണെന്നും കണ്ടെത്തി. പെൺകുട്ടിയെ മാർത്താണ്ടം വനിതാ പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു. പിതാവിനും മറ്റ് ബന്ധുക്കൾക്കുമെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.