ETV Bharat / bharat

കൊവിഡ്‌ രാജ്യത്തെ കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചെന്ന് ക്രിസില്‍

author img

By

Published : Apr 29, 2020, 4:13 PM IST

കൊവിഡിന് ശേഷം ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ദാരിദ്ര്യമായിരിക്കുമെന്ന് പഠന റിപ്പോര്‍ട്ട്.

farmers  coronavirus  CRISIL  COVID-19  lockdown  editorial  agrarian crisis  കൊവിഡ്‌ രാജ്യത്തെ കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചെന്ന് ക്രിസില്‍  ക്രിസില്‍
കൊവിഡ്‌ രാജ്യത്തെ കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചെന്ന് ക്രിസില്‍

ഹൈദരാബാദ്‌: കൊവിഡ്‌ 19 രാജ്യത്തെ കാര്‍ഷിക മേഖലയേയും സാരമായി ബാധിച്ചിരിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രിസില്‍ നടത്തിയ പഠന റിപ്പോര്‍ട്ട്. കൊവിഡ്‌ കഴിഞ്ഞാല്‍ ലോകം നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളി ദാരിദ്ര്യമായിരിക്കും. ആഗോളതലത്തില്‍ 13 കോടി ജനങ്ങളാണ് നിലവില്‍ ദാരിദ്ര്യ പട്ടികയിലുള്ളത്. കൊവിഡ്‌ കാലം അവസാനിക്കുന്നതോടെ അത് 26 കോടിയായി ഉയരുമെന്നും ക്രിസില്‍ വിലയിരുത്തുന്നു.

വിളവെടുപ്പിന്‌ പാകമായ നിരവധി കൃഷിയിടങ്ങളാണ് നശിക്കുന്നത്. ലോക്ക് ഡൗണ്‍‌ പ്രഖ്യാപനവും തുടര്‍ന്നുള്ള വിപണിയിലെ ഇടിവും വിളവെടുപ്പിന് തൊഴിലാളികളെ ലഭിക്കാത്തതും കാര്‍ഷിക മേഖലക്ക് തിരിച്ചടിയായി. ഹരിയാനയിലും പഞ്ചാബിലും നൂറുകണക്കിന് ഗോതമ്പ് പാടങ്ങളാണ് ഇത്തരത്തില്‍ നശിക്കുന്നത്.

ടണ്‍ കണക്കിന് കാര്‍ഷിക ഉല്‍പന്നങ്ങളാണ് വെറുതെ നശിച്ചു പോകുന്നത്. പഴം-പച്ചക്കറി ഉല്‍പന്നങ്ങള്‍ കയറ്റി അയക്കാനോ വില്‍ക്കാനോ കഴിയാതെ ദുരിതത്തിലാണെന്ന് കര്‍ഷകര്‍ പറഞ്ഞു. വേനല്‍ കാല വിപണി ലക്ഷ്യം വെച്ച് ടണ്‍ കണക്കിന് മാമ്പഴങ്ങലാണ് ഇറക്കിയത് എന്നാല്‍ വിപണി മങ്ങിയതോടെ കര്‍ഷകര്‍ ദുരിതത്തിലായി.

തെലങ്കാന സര്‍ക്കാര്‍ കര്‍ഷകര്‍ സംഭരിക്കുന്ന നെല്‍ ഗ്രാമീണ കാര്‍ഷിക കേന്ദ്രങ്ങള്‍ മുഖേന വാങ്ങുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മറ്റു കര്‍ഷിക ഉല്‍പന്നങ്ങളുടെ വിളവെടുപ്പിന് 28,000 കോടിരൂപയും വകയിരുത്തിയതായി തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു. ഇത് പ്രശംസ അര്‍ഹിക്കുന്ന നടപടിയാണ് അതേസമയം ഈ പ്രതിസന്ധി ഘട്ടത്തില്‍ വിളവെടുപ്പ് നടത്താതിരിക്കുന്നത് വിഢിത്തമാണെന്ന് ഛത്തീസ്‌ഗഢ്‌ മുഖ്യമന്ത്രി ഭുബേഷ്‌ ഭാഗല്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ജോലിയെടുക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൂലിയായി നല്‍കാമെന്ന ആശയവും അദ്ദേഹം മുന്നോട്ട് വെച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.